Skip to main content

ജീവനക്കാർക്ക് വായ്പ

ഒബിസി, മതന്യൂനപക്ഷ വിഭാഗത്തിലെ സർക്കാർ/അർധസർക്കാർ ജീവനക്കാർക്ക് എട്ട് ശതമാനം പലിശയിൽ എട്ട് ലക്ഷം രൂപ വരെ വാഹന വായ്പയും ഒമ്പത് ശതമാനം നിരക്കിൽ അഞ്ച് ലക്ഷം രൂപ വരെ ഭവന പുനരുദ്ധാരണ വായ്പയും 9.5 ശതമാനം നിരക്കിൽ വ്യക്തിഗത വായ്പയും നൽകുന്നു. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിനും 15 ലക്ഷത്തിനും മധ്യേ ആയിരിക്കണം. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കിലെ സ്ഥിര താമസക്കാർക്ക് പാറക്കണ്ടിയിലെ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ഓഫീസിൽ നിന്നും എല്ലാ ദിവസവും മൂന്ന് മണി വരെ അപേക്ഷാഫോം ലഭിക്കും. ഫോൺ: 0497 2706196. വെബ്സൈറ്റ്: ksbcdc.com
 

date