Skip to main content

ഗുഡ് ഗവേണന്‍സ് വാരാചരണം ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനങ്ങള്‍ക്ക് സുതാര്യതയും വേഗതയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇനിയും കഴിയണമെന്ന് മുന്‍ മലപ്പുറം ജില്ലാ കലക്ടറും ലാന്‍ഡ് റവന്യൂ കമ്മീഷണറുമായിരുന്ന എം.സി മോഹന്‍ദാസ് പറഞ്ഞു.  ഗുഡ് ഗവേണന്‍സ് വാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണ്‍ ലൈന്‍ സേവനങ്ങള്‍ വന്നിട്ടും ചില സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ താമസം നേരിടുന്നുണ്ടെന്ന പരാതി ജനങ്ങള്‍ക്കുണ്ട്. അത് പരിഹരിക്കാന്‍ ഗുഡ് ഗവേണന്‍സ് സംവിധാനം കൂടുതല്‍ ഫലപ്രദമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിക്കുന്ന വിഡിയോ പ്രദര്‍ശനവും നടന്നു. ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലോ ഓഫീസര്‍ വിന്‍സന്റ് ജോസ്, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി, വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date