Skip to main content

സെമിനാര്‍ സംഘടിപ്പിച്ചു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം ഗവ. കോളജ് എന്‍.എസ്.എസും സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം ഗവ. കോളജില്‍ 'ഇന്ത്യ 2030'  എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. അലവി ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അധ്യക്ഷനായി.  ഫീല്‍ഡ് പബ്ലിസ്റ്റി ഓഫീസര്‍മാരായ ബിജു.കെ.മാത്യു, എം. സ്മിതി എന്നിവര്‍ ക്ലാസെടുത്തു.  സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കോളജില്‍ നടത്തിയ പ്രബന്ധ രചനമത്സരത്തില്‍ വിജയികളായ കെ.എം ജസ്മല്‍ (ഒന്നാം സ്ഥാനം), ഹസ്ന ഷെറിന്‍ (രണ്ടാം സ്ഥാനം), ഫാത്തിമ നിഷാന (മൂന്നാം സ്ഥാനം) എന്നിവര്‍ക്കുള്ള സമ്മാനദാനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിര്‍വഹിച്ചു.  പരിപാടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സബിത മൂഴിക്കല്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ എം.സുരേഷ് കുമാര്‍, കെ.എസ് ബാബുരാജന്‍ എന്നിവര്‍ സംസാരിച്ചു.
 

date