Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബാര്‍ബര്‍ഷോപ്പുകള്‍ നവീകരിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചിട്ടില്ലാത്ത  60 വയസില്‍ താഴെ പ്രായമുള്ള  വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും www.bedd.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും 2023 ജനുവരി 16നകം ഷോപ്പ് പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത്/ നഗരസഭ / കോര്‍പ്പറേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505663.

date