Skip to main content

ഊര്‍ജോത്സവം: സ്‌കൂളുകള്‍ എന്‍ട്രി സമര്‍പ്പിക്കണം

 

പൊതുവിദ്യാഭ്യാസ വകുപ്പും ഊര്‍ജവകുപ്പിന് കീഴിലെ എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ മലപ്പുറം വിദ്യാഭ്യാസ ജില്ലാതല ഊര്‍ജോത്സവത്തിലെ മത്സരപരിപാടികളിലേക്ക് സ്‌കൂള്‍തല എന്‍ട്രികള്‍ അയക്കാത്ത സ്‌കൂളുകള്‍ ഉടന്‍ സമര്‍പ്പിക്കണം. മലപ്പുറം വിദ്യാഭ്യാസ ജില്ലാതലത്തിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും യഥാക്രമം പെയിന്റിങ്, ഉപന്യാസ രചന, പോസ്റ്റര്‍ രചന എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. 'കാര്‍ബണ്‍ ന്യൂട്രല്‍ പരിസര വ്യവസ്ഥയ്ക്ക് ഹരിത ഊര്‍ജം' എന്നതാണ് മത്സരങ്ങളുടെ വിഷയം. ജനുവരി ആദ്യവാരത്തില്‍ മലപ്പുറത്ത് നടക്കുന്ന ഊര്‍ജോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഊര്‍ജസംരക്ഷണ ലഘുലേഖയും ഊര്‍ജകാര്യശേഷി ഉപകരണങ്ങളും യാത്രാപ്പടിയും ലഭിക്കും. അധ്യാപകര്‍ക്ക് ബോധവത്ക്കരണ ക്ലാസും പോസ്റ്റര്‍ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. ഫോണ്‍: 9349791238.

date