Skip to main content

കോവിഡ് മരണം: വനിതാ ആശ്രിതര്‍ക്കായുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച കേരള സര്‍ക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ 'സ്‌മൈല്‍ കേരള' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 6% വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക.. വായ്പാ തുകയുടെ 20% അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭിക്കും. വരുമാനമാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ 18 വയസ്സിനും 55 വയസ്സിനുമിടയില്‍ പ്രായമുള്ള വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. ഈ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെയുളള വായ്പ അനുവദിക്കുന്നതിന് വേണ്ടി കരം അടച്ച രസീത് ജാമ്യമായി സ്വീകരിക്കും. അപേക്ഷക കേരളത്തില്‍ സ്ഥിര താമസക്കാരി ആയിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി www.kswdc.org എന്ന വെബ് സൈറ്റിലോ, 0483-2760550 എന്ന നമ്പരിലോ ബന്ധപ്പെടാം.

date