Skip to main content

മണൽപരപ്പിലെ കളിയാവേശം; ബീച്ച് ഗെയിംസിന് തുടക്കം

തീരദേശ മേഖലയിൽ ആവേശത്തിരയിളക്കത്തിന് തുടക്കം കുറിച്ച് ബീച്ച് ഗെയിംസിനു പൊന്നാനിയിൽ തുടക്കം. ജില്ലാ സ്‌പോർട്സ് കൗൺസിൽ നേതൃത്വത്തിൽ കബഡി, വോളി ബോൾ മത്സരങ്ങളാണ് പൊന്നാനിയിൽ സംഘടിപ്പിച്ചത്. രണ്ടു ദിനങ്ങളിലായി പൊന്നാനി, താനൂർ എന്നിവിടങ്ങളിലായാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി എന്നീ ഇനങ്ങളിലായി സ്ത്രീ - പുരുഷ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

കായിക സംസ്‌കാരവും വിനോദ സഞ്ചാര മേഖലയിലെ പുത്തന്‍ സാധ്യതകളും മുന്‍നിര്‍ത്തി കായിക വികസനത്തിന് ഉണര്‍വ്വ് നല്‍കുന്നതിനാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്.പൊന്നാനി എം.ഇ.എസ് കോളജിൽ നടന്ന ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം പി നന്ദകുമാർ എം.എൽ.എ നിർവഹിച്ചു.പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി.പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ,

കൗൺസിലർമാരായ ഷാഹില നിസാർ, പി.വി ലത്തീഫ്, സവാദ്,  മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി പി അനിൽകുമാർ,

ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർമാരായ കെ മനോഹര കുമാർ, കെ നാസർ, സി സുരേഷ്, കെ.വത്സല,സെക്രട്ടറി ഇൻ ചാർജ് യാസർ അൻസാരി, മത്സ്യ തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date