Skip to main content

കൊണ്ടോട്ടി നഗരസഭ ലൈഫ് - പി.എം എ വൈ ഗുണഭോക്തൃ സംഗമം നടത്തി

ടി വി. ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു 

കൊണ്ടോട്ടി നഗരസഭ ലൈഫ് - പി.എം എ വൈ ഗുണഭോതൃ സംഗമം നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ടി.വി. ഇ ബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 506 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വീട് യാഥാർത്ഥ്യമാവുക. എല്ലാവർക്കും പാർപ്പിടം ഉറപ്പുവരുത്താൻ നഗരസഭയിൽ ആറ് ഘട്ടങ്ങളായി 1608 കുടുംബങ്ങൾക്കാണ് പദ്ധതിയിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളത്. ഇതിൽ 860 ഗുണഭോക്താക്കളുടെ വീടുകൾ പൂർത്തിയായി. അഞ്ച്, ആറ് ഡി.പി. ആറിൽ ഉൾപ്പെട്ട 506 കുടുംബങ്ങൾക്കുള്ള വീടുകളാണ് ഇപ്പോൾ നൽകുന്നത്.ജനുവരി 15 നകം ഗുണഭോക്താക്കൾക്ക് നഗരസഭയു മായി കരാറിൽ ഏർപ്പെട്ട് ഭവന നിർമാണത്തിനുള്ള ആദ്യഗഡു നൽകും.

ഇതോടൊപ്പം 'ഒപ്പം' കാമ്പയിന്റെ കൊണ്ടോട്ടി നഗരസഭാതല ഉദ്ഘാടനവും എം.എൽ എ നിർവഹിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും യുവജനങ്ങൾക്കും വരുമാനം ഉറപ്പ് വരുത്തുന്നതിന് വേണ്ടി കുടുംബശ്രീ സംസ്ഥാന മിഷൻ നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ‘ഒപ്പം’. അതിദരിദ്രകുടുംബങ്ങൾ, അഗതിരഹിത കേരളം പദ്ധതി ഗുണഭോക്തൃ കുടുംബങ്ങൾ, പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ കുടുംബങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് അർഹരായവരെ കണ്ടെത്തി പരിശീലനം നല്കി തൊഴിൽ ലഭ്യമാക്കുക എന്നതാണ് ക്യാമ്പയിൻറെ ലക്ഷ്യം. പരിപാടിയിൽ നഗരസഭ ചെയർ പേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷയായി.

 

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ വി.ആർ.ബിജിത്ത് മുഖ്യാതിഥിയായി. നഗരസഭാ വൈസ് പ്രസിഡന്റ് സനൂപ് മാസ്റ്റർ,സ്ഥിരം സമിതി അംഗങ്ങളായ അഷ്റഫ് മടാൻ, എ മുഹിയുദ്ദീൻ അലി, പി. അബീന, റംല കൊടവണ്ടി, മിനിമോൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ നഗരസഭാ കൗൺസിലർമാർ , നഗരസഭാ സെക്രട്ടറി എച്ച് സീന, അസിസ്റ്റന്റ് എഞ്ചിനീയർ സി. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

ReplyForward

date