Skip to main content

ഐ.എച്ച്.ആര്‍.ഡിയില്‍ കോഴ്സ് പ്രവേശനം

 

ഐ.എച്ച്.ആര്‍.ഡി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്)യുടെ ആഭിമുഖ്യത്തില്‍ അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2023 ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുളള പ്രവേശനത്തിന് ഡിസംബര്‍ 30 ന് വൈകിട്ട് നാലിനകം അപേക്ഷിക്കാം. കോഴ്‌സുകളും യോഗ്യതകളും ഇപ്രകാരം:  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)-ബിരുദം, ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയ്ക്ക് എസ്.എസ്.എല്‍.സി.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്-പ്ലസ് ടു. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്- ഡിഗ്രി/ത്രിവത്സര ഡിപ്ലോമ. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എംബെഡഡ് സിസ്റ്റം ഡിസൈന്‍-എം.ടെക്/ബി.ടെക്/എം.എസ്.സി.
അപേക്ഷ ഫോറവും വിശദവിവരങ്ങളും www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം, രജിസ്ട്രേഷന്‍ ഫീസ് (ജനറല്‍-150 രൂപ, എസ്.സി/എസ്.ടി-100 രൂപ), ഡി.ഡി സഹിതം നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005029, 9495069307, 9447711279, 0492 3241766.

date