Skip to main content

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

 

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (സി.സി.എല്‍.ഐ.എസ്) ജനുവരിയില്‍ ആരംഭിക്കുന്നു. യോഗ്യത എസ്.എസ്.എല്‍.സി. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ (എസ്.സി/എസ്.ടി 100 രൂപ) ഡി.ഡി സഹിതം കോളെജ് ഓഫീസില്‍ ഡിസംബര്‍ 30 ന് വൈകിട്ട് നാലിനകം നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു ഫോണ്‍: 8547233700.

date