Skip to main content

ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ അവസരം

 

കേരള സ്‌റ്റേറ്റ് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് 2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കള്‍ക്ക് നടത്തിയിരുന്ന ബയോമെട്രിക് മസ്റ്ററിങ് ഇനിയും പൂര്‍ത്തിയാക്കാത്തതിനാല്‍ പെന്‍ഷന്‍ തടസപ്പെട്ടവര്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ അവസരം. സ്വന്തം ചെലവില്‍ മസ്റ്റര്‍ ചെയ്യുന്നതിനും പരാജയപ്പെടുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാനും എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ (പെന്‍ഷന്‍ ബില്‍ പ്രോസസിങ്ങിനായി സേവന ക്ലോസ് ചെയ്യുന്നതിനുള്ള മുമ്പുള്ള കാലയളവ്) സമയം അനുവദിച്ച് സര്‍ക്കാരില്‍നിന്നും ഉത്തരവായിട്ടുണ്ടെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അക്ഷയകേന്ദ്രങ്ങളില്‍ മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഹോം മസ്റ്ററിങ്ങിന് 130 രൂപയുമാണ് ചാര്‍ജ്ജ്. ഫോണ്‍: 0491 2505358.

date