Skip to main content

സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി) ജില്ലാ ഓഫീസ് സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 55 നും മധ്യേ. ജാമ്യവ്യവസ്ഥകള്‍ ബാധകം. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്വയംതൊഴില്‍ സംരംഭത്തിന്റെ വിശദാംശങ്ങള്‍ സഹിതം ഡിസംബര്‍ 31 നകം പാലക്കാട് വെസ്റ്റ് ഫോര്‍ട്ട് റോഡില്‍ യാക്കര റെയില്‍വേ ഗേറ്റിന് സമീപം കെ.ടി.വി. ടവേഴ്‌സിലെ കെ.എസ്.ബി.സി.ഡി.സി. ഓഫീസുമായി ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. ആറ് ശതമാനമാണ് പലിശ നിരക്ക്. സ്വയം തൊഴില്‍ വായ്പക്ക് പുറമേ മറ്റ് വിവിധ ആവശ്യങ്ങള്‍ക്കുള്ള സുവര്‍ണശ്രീ വായ്പ, ഭവന നിര്‍മ്മാണത്തിനുള്ള എന്റെ വീട് വായ്പ, പ്രവര്‍ത്തന മൂലധന വായ്പ, വിദ്യാഭ്യാസ വായ്പ, പെണ്‍കുട്ടികളുടെ വിവാഹ ധനസഹായ വായ്പ, വ്യക്തിഗത വായ്പ, ഉദ്യോഗസ്ഥര്‍ക്ക് ഭവന പുനരുദ്ധാരണത്തിനുള്ള സ്വസ്ഥഗൃഹ വായ്പ, വാഹന വായ്പ തുടങ്ങിയവയിലേക്കും ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാമെന്ന് കെ.എസ്.ബി.സി.ഡി.സി. അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2505366.

date