Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു

 

ജില്ലാ പട്ടികജാതി വികസന ഓഫീസ് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ബിരുദാനന്തരബിരുദം, ഡിപ്ലോമ, ടി.ടി.സി, പോളിടെക്‌നിക്ക്, പ്രൊഫഷണല്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ ആദ്യ തവണ ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിങ്ഷന്‍/തത്തുല്യ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2021-22 വര്‍ഷം പഠനം നടത്തിയവരായിരിക്കണം. പത്താം ക്ലാസ് വിഭാഗത്തില്‍ എസ്.എസ്.എല്‍.സി സിലബസ് പഠിച്ചവരെയാണ് പരിഗണിക്കുക.
ജാതി സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റ് (കമ്പ്യൂട്ടര്‍ പകര്‍പ്പ് പരിഗണിക്കില്ല), ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പുമായി ഓണ്‍ലൈനായി അപേക്ഷിച്ച് പ്രിന്റൗട്ടും രേഖകളും ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഡിസംബര്‍ 26 മുതല്‍ 2023 ജനുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505005.
 

date