Skip to main content

ബഫര്‍ സോണ്‍: ഹെല്‍പ് ഡെസ്‌ക് തുടങ്ങി

 

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ ബഫര്‍ സോണ്‍ വിഷയത്തിലെ ആശങ്ക അകറ്റുന്നതിന് 12, 13, 14 വാര്‍ഡുകളിലെ ഹെല്‍പ് ഡെസ്‌ക് കല്ലിങ്കല്‍പ്പാടം വായനശാലയില്‍ ആരംഭിച്ചു. സര്‍വേയില്‍ വിട്ടുപോയ സ്ഥാപനങ്ങളും വീടുകളും മറ്റും ഉള്‍പ്പെടുത്താനുള്ള അപേക്ഷ നല്‍കാന്‍ ഹെല്‍പ് ഡെസ്‌കില്‍ സൗകര്യമുണ്ടാകും. പീച്ചി-വാഴാനി വന്യജീവി സങ്കേതങ്ങളുടെ കീഴിലാണ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടുക. ഈ പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന വിവരം പഞ്ചായത്ത് ഓഫീസില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 266223.

date