Skip to main content

ബാർബർഷോപ്പ് നവീകരണത്തിന് ധനസഹായം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വരുമാനപരിധി ഒരു ലക്ഷം രൂപയും ഉയർന്നപ്രായപരിധി 60 വയസും ആണ്. മുൻ വർഷങ്ങളിൽ ഇതേ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഷോപ്പ് പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി ജനുവരി 16. ഫോൺ :  0491 2505663

date