Skip to main content

വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു

 

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ മതിലകം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റു വഴികര്‍ഷകന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നതിലേയ്ക്ക് (ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 8 മണിവരെ ) ഒരു വെറ്ററിനറി സര്‍ജനെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമനം 90ല്‍ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. വെറ്ററിനറി സര്‍ജനായി നിയമിക്കപ്പെടുന്നതിനുളള യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദം ,വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മതിലകം ബ്ലോക്കിലും പരിസരത്തും താമസക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം നല്‍കും. താത്പ്പര്യമുളളവര്‍ തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ 28ന് രാവിലെ 10.30 മണിക്ക് നടത്തുന്ന അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ -0487 2361216

date