Skip to main content

'ഫുട്‌ബോള്‍ ധമാക്ക -2022' സംഘടിപ്പിച്ചു

 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ചാലക്കുടി ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. 'ഫുട്‌ബോള്‍ ധമാക്ക -2022' എന്ന ടൂര്‍ണമെന്റില്‍ ജില്ലയിലെ യുവജന ക്ലബ്ബുകളില്‍ നിന്നുള്ള 15 ടീമുകള്‍ പങ്കെടുത്തു. ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ് കിക്കോഫ് നിര്‍വഹിച്ച ടൂര്‍ണമെന്റിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനം സനീഷ് കുമാര്‍ 
ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറ ഊരിലെ ടീന്‍ ട്രാക്ക് യൂത്ത് ക്ലബ്ബ് ചാമ്പ്യന്മാരായി. ഫൈനലില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ നിന്നുള്ള എഫ്‌സി നടാമ്പാടം ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ചാമ്പ്യന്മാരായത്.

date