Skip to main content

വാഹന പരിശോധനയില്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു

ആലപ്പുഴ: മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 191.74 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് നമ്പര്‍ ഒന്ന് നടത്തിയ വാഹന പരിശോധനയില്‍ കണ്ടെത്തി. അമ്പലപ്പുഴയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍വോയ്സ് ഇല്ലെന്ന് കണ്ടെത്തിയത്. ജി.എസ്.ടി. നിയമപ്രകാരം കേസ് എടുത്ത് 55,000 രൂപ പിഴ ഈടാക്കി. പിഴയടച്ചടിതനെ തുടര്‍ന്ന് സാധനങ്ങള്‍ വിട്ടു നല്‍കി. 

ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. അജിതിന്റെ നിര്‍ദേശാനുസരണം സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ ബി. മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ എ.ഇ. അഗസ്റ്റിന്‍, എ. സലിം, പി. സ്മിത, ജോസഫ് ജോര്‍ജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

date