Skip to main content

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2022-23 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിലും   പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് ഓപ്ഷൻ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി  ഡിസംബർ 28 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം. ഫീസ് ഒടുക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് ലഭിച്ചവർ  വെബ്‌സൈറ്റിൽ നിന്നു പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 28 നകം  നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04712560363,64.

പി.എൻ.എക്സ്. 6347/2022

date