Skip to main content

ഹോർട്ടികൾച്ചർ മിഷൻ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

ഹോർട്ടികൾച്ചർ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികൾ സ്ഥാപിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും, പഴം, പച്ചക്കറി, ഉന്തുവണ്ടികൾക്ക് 15000 രൂപയും,  ശേഖരണം, തരംതിരിക്കല്‍, ഗ്രേഡിംഗ്, പാക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ ആറ് ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ 8.25 ലക്ഷം രൂപയും ധനസഹായം നൽകും. 

ഒരു ഹെക്ടർ വരെയുള്ള നഴ്സറികൾ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും കൂൺ കൃഷിക്ക് 8 ലക്ഷം രൂപയും ഉൽപാദനത്തിന് 6 ലക്ഷവും അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഡെപ്യൂട്ടി ഡയറക്ടർ (എച്ച്), പ്രിൻസിപ്പൽ കൃഷി ഓഫീസ്, എറണാകുളം എന്ന വിലാസത്തിലോ 9383471153,  0484 2422224 എന്ന നമ്പറിലോ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാം.

date