Skip to main content

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് -2018 

 

2018 ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരവും അതിന്‍ കീഴില്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരവും കേരളത്തിലെ എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും ബന്ധപ്പെട്ട ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, നാച്യുറോപ്പതി, സിദ്ധ, യുനാനി തുടങ്ങി വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും ഈ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  ഇതിനോടകം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.  

date