Skip to main content
വടക്കാഞ്ചേരി ഗവ. ബോയ്സ് എല്‍.പി. സ്കൂളിന്റെ കെട്ടിട നിര്‍മ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപിള്ളി എം എൽ എ നിർവഹിക്കുന്നു

വടക്കാഞ്ചേരി ബോയ്സ് എൽ.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു

  

 

വടക്കാഞ്ചേരി ഗവ.ബോയ്സ് എല്‍.പി  സ്കൂളിന്റെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന നിര്‍മ്മാണ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ  നിര്‍വ്വഹിച്ചു. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു.  

നൂറു വർഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. രണ്ട്  നിലകളിലായി 3914 സ്ക്വയര്‍ ഫീറ്റ് വിസ്തീർണ്ണത്തിലാണ് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം. 6 ക്ലാസ് മുറികളാണ് പുതുതായി നിര്‍മ്മിക്കുന്നത്. 4 ടോയ്ലറ്റുകള്‍, വാഷ് ഏരിയ, യൂറിനല്‍ അടക്കം ശുചീകരണ സൗകര്യങ്ങളും ഒരുക്കും.  ആറു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം.

വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍  പി എന്‍ സുരേന്ദ്രന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി വി മുഹമ്മദ്‌ ബഷീര്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി ആര്‍ അരവിന്ദാക്ഷന്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ അജിത്ത് കുമാര്‍, സന്ധ്യ കൊടയ്ക്കാടത്ത്, എ ഇ ഓ എ. മൊയ്തീന്‍, സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ലിസ്സി പോള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ അസിസ്റ്റൻ്റ് എൻജിനീയർ സുജിത്ത് ഗോപിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ ഷീല മോഹനന്‍ സ്വാഗതവും പി ടി എ പ്രസിഡന്റ്‌ അബ്ദുള്‍ വാരിസ് നന്ദിയും പറഞ്ഞു.

date