Skip to main content
ചൂരക്കാട്ടുകര ഗവ. യു.പി. സ്കൂൾ

ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു

 

 അടാട്ട് ഗ്രാമപഞ്ചായത്തിലെ ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചു. 100 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയത്തിലെ കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി സ്കൂൾ പിടിഎ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് നിവേദനം സമർപ്പിച്ചിരുന്നു. 

കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ തുടർച്ചയായി നടപ്പിലാക്കുന്ന വിദ്യാകിരണം പദ്ധതിയിലൂടെ സർക്കാർ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലേക്കുയർത്തുകയാണ്. ഇതിൻ്റെ ഭാഗമായാണ് എംഎൽഎയുടെ നിവേദനം സ്വീകരിച്ച് ചൂരക്കാട്ടുകര ഗവ. യുപി സ്കൂളിൻ്റെ വികസനത്തിനായി തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിട നിർമ്മാണത്തിൻ്റെ ചുമതല. സ്കൂൾ - പിടിഎ അധികൃതരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത ചർച്ച ചെയ്ത് പ്ലാൻ തയ്യാറാക്കി നിർമ്മാണ പ്രവൃത്തി എത്രയും വേഗം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.

date