Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: കുഷ്ഠരോഗനിർണയവുമായി ബന്ധപ്പെട്ട് കോട്ടയം ആരോഗ്യ കേരളത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രചാരണ പരിപാടിക്കാവശ്യമായ ലഘുലേഖകൾ, ഫോമുകൾ എന്നിവ അച്ചടിക്കുന്നതിനായി അച്ചടി സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഡോക്യുമെന്റ്, മറ്റു വിവരങ്ങൾ കോട്ടയം ജനറൽ ആശുപത്രിയിലെ ആരോഗ്യകേരളം ഓഫീസിൽ ജനുവരി 12 വരെ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9946105779.

(കെ.ഐ.ഒ.പി.ആർ 3241/2022 )

date