Skip to main content

ഭക്ഷ്യ സംസ്‌കരണത്തിൽ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്വ്യവസായ വാണിജ്യ വകുപ്പ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷ്യ സംസ്‌കരണ രീതികളിൽ പ്രായോഗിക പരിശീലനം നൽകും. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ-ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ ജനുവരി 18 മുതൽ 25 വരെയാണ് പരിശീലനം. കോഴ്സ് ഫീസർട്ടിഫിക്കേഷൻഭക്ഷണംതാമസംജിഎസ്ടി ഉൾപ്പെടെ 1,170 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവർ www.kied.info വഴി ജനുവരി 10ന് മുമ്പ് അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് 0484-2532890 /2550322/7012376994.

പി.എൻ.എക്സ്. 6373/2022

date