Skip to main content

അറിയിപ്പുകള്‍ _2

തിയ്യതി നീട്ടി 

 

2022 -23 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സിന് ആദ്യ വർഷം ചേർന്ന് പഠിക്കുന്ന വിമുക്തഭടൻമാരുടെ മക്കളിൽ നിന്നും ഓൺലൈനായി പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഓൺലൈനിൽ അപേക്ഷിച്ചതിനുശേഷം പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും ജില്ല സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക www.ksb.gov.in . കൂടുതൽ വിവരങ്ങൾക്ക് : 0495-2771881 

 

 

 

ടെണ്ടർ ക്ഷണിച്ചു

 

കൊടുവളളി അഡീഷണൽ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2022-23 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിരതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കിൽ 148 അങ്കണവാടികൾക്കാണ് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉൾപ്പെടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ ഉൾക്കൊളളിച്ച 148 കിറ്റുകൾ പ്രസ്തുത അങ്കണവാടികളിൽ എത്തിക്കുന്നതിനുളള തുകയാണ് ടെണ്ടറിൽ കാണിക്കേണ്ടത്. അങ്കണവാടി കണ്ടിജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റ വില 800+ജിഎസ്ടി, ഇ.എം.ഡി തുക -2960,ടെണ്ടർ ഫോറങ്ങളുടെ വില്പന ഡിസംബർ 26 മുതൽ ആരംഭിച്ചു. പ്രവർത്തി ദിവസങ്ങളിൽ പ്രസ്തുത ഓഫീസിൽ നിന്ന് ഫോറം ലഭ്യമാവും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 10 ഉച്ചക്ക് 1മണി. ടെണ്ടർ ഫോറങ്ങൾ തുറക്കുന്ന തിയ്യതി ജനുവരി 10 വൈകീട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക് :0495-2281044  

 

 

 

കൂടിക്കാഴ്ച നടത്തുന്നു

 

ജല വിഭവ വകുപ്പ് (ഗവ : ഓഫ് ഇന്ത്യ ) പ്രൊജക്ട് സ്റ്റാഫ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.എസ്.സി. കെമിസ്ട്രി. ജല ഗുണനിലവാര പരിശോധന, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. 2022 ഡിസംബർ 1 ൽ 40 വയസ്സിൽ കൂടാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 10 ന് രാവിലെ 11 മണിക്ക് നാലാം നില, അനലിറ്റിക്കൽ ലാബോറട്ടറി, ഭൂജലവകുപ്പ്, മിനി സിവിൽ സ്റ്റേഷൻ ,കുന്ദമംഗലം ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2803537

 

 

 

ക്വട്ടേഷനുകൾ ക്ഷണിച്ചു

 

സി.പി.ഒ, ട്രാഫിക്, വനിതാ പി.എസ്, പൂതേരി, ചിന്താവളപ്പ് കോമ്പൗണ്ടുകൾ എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനുളള അവകാശം ലേലം ചെയ്യുന്നു. ഡിസംബർ 31 ന് രാവിലെ 11.30 ന് എ ആർ ക്യാമ്പ് മാലൂർക്കുന്നിൽ വച്ചാണ് ലേലം. സീൽ ചെയ്ത ക്വട്ടേഷനുകൾ രാവിലെ 10 മുതൽ 10.30 വരെ എ.ആർ. ക്യാമ്പ് മാലൂർക്കുന്നിൽ സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമാൻഡന്റ് -1 ഡി.എച്ച്.ക്യൂ അറിയിച്ചു.

 

 

 

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 

 

തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴിലെ തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേല്‍, ചെക്യാട് എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക അതാത് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും. 

അപേക്ഷകര്‍ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. എസ് സി / എസ് എടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മൂന്നു വര്‍ഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ് എസ് എല്‍ സി പാസായവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. അപേക്ഷ തൂണേരി ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 13 വൈകുന്നേരം 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04962555225.

 

 

 

 

 

 

 

date