Skip to main content

രജതോത്സവ് 22: ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മുക്കം സിഡിഎസ് സംഘടിപ്പിക്കുന്ന 'രജതോത്സവ് 22' ന്റെ ഭാഗമായി ബാലസഭയുടെ നേതൃത്വത്തിൽ അണ്ടർ 15 സെവൻസ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. 

 

മാമ്പറ്റ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് മാമ്പറ്റ ഡിവിഷനെ തോൽപ്പിച്ച് കച്ചേരി ഡിവിഷൻ ജേതാക്കളായി. ജേതാക്കൾക്ക് നഗരസഭാ ചെയർമാൻ പി.ടി ബാബു വിതരണം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രജിത സി.ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സത്യനാരായണൻ മാസ്റ്റർ, ജോഷില, ബിന്ദു എന്നിവർ സന്നിഹിതരായി. സിഡിഎസ് മെമ്പർ ശ്രീതി സ്വാഗതവും സൈറാബാനു നന്ദിയും പറഞ്ഞു.

 

date