Skip to main content

കേരള സ്കൂൾ കലോത്സവം: പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു

61-മത് കേരള സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രോഗ്രാം നോട്ടീസ് എം.കെ. രാഘവൻ എം.പിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ജനുവരി മൂന്ന് മുതൽ ഏഴ് വരെ 24 വേദികളിൽ നടക്കുന്ന കലാ പരിപാടികൾ വ്യക്തമാക്കിയാണ് നോട്ടീസ് തയ്യാറാക്കിയത്. 

 

മത്സരവേദികൾക്ക് സാഹിത്യത്തിലെ ഭാവന ഭൂപടങ്ങൾ അടങ്ങിയ പേരുകളാണ് നിശ്ചയിച്ചിട്ടുള്ളത്. കലോത്സവ വേദികളിലേക്ക് സുഗമമായി എത്താനായി ഗൂഗിൾ മേപ്പും ഒരുക്കിയിട്ടുണ്ട്. സേതു സീതാറാം എ.എൽ.പി സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ബഷീറാണ് നോട്ടീസ് ഡിസൈൻ ചെയ്തത്.

 

ചടങ്ങിൽ സ്വാഗത സംഘം ചെയർമാനും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, എം.എൽ.എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ വിജയൻ, കെ പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, ഡി.ജി.ഇ ജീവൻ ബാബു, എ.ഡി.പി.ഐ സന്തോഷ് കുമാർ, ഹയർ സെക്കണ്ടറി എഡ്യുക്കേഷൻ ആർ.ഡി.ഡി പി.എം അനിൽ, ഡി.ഡി.ഇ മനോജ് മണിയൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനറായ പി.കെ അരവിന്ദൻ, ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

date