Skip to main content

പ്രളയ ദുരന്ത നിവാരണം: മോക്ക് എക്‌സര്‍സൈസ് ജില്ലയ്ക്ക് അഭിനന്ദനം

പ്രളയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ സംഘടിപ്പിച്ച മോക് എക്‌സര്‍സൈസ് വളരെ മികച്ചതായിരുന്നുവെന്ന് ദേശീയ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥനും ജില്ലയിലെ നിരീക്ഷകനുമായ ഗജേന്ദ്ര ചൗദരി പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ ജില്ലകളിലും നടന്ന മോക് ഡ്രില്ലിന്റെ വിലയിരുത്തലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം അഭിനന്ദിച്ചു. ജില്ലാകലക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട് നിന്ന ഒരുക്കങ്ങള്‍ നടത്തിയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന മോക്ക് എക്‌സര്‍സൈസുകളുടെ ഭാഗമായാണ് ജില്ലയിലും മോക്ക് എക്‌സര്‍സൈസ് സംഘടിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ ഒരോ വകുപ്പുകളും ഉദ്യോഗസ്ഥരും എന്ത് ചെയ്യണം? എങ്ങനെ ചെയ്യണം? മരണ നിരക്കും ദുരന്തത്തിന്റെ ആഘാതവും കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയെല്ലാം മനസ്സിലാക്കുന്നതിനുള്ള പ്രായോഗിക പരിശീലനമായാണ് മോക് ഡ്രില്‍ നടത്തുന്നത്. ജില്ലയില്‍ മോക്ഡ്രില്‍ നല്ല നിലയില്‍ നടത്തുന്നതിന് പ്രയത്‌നിച്ച വിവിധ വകുപ്പുകള്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എന്‍.സി.സി, സിവില്‍ ഡിഫന്‍സ്, സന്നദ്ധ സംഘടനകള്‍,വോളണ്ടിയര്‍മാര്‍ എന്നിവരേയും ജില്ലാ കലക്റ്റര്‍ വി.ആര്‍ പ്രേംകുമാര്‍ അഭിനന്ദിച്ചു.
 

date