Skip to main content

മേല്‍മുറി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ.രാജന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിനകര്‍മ പരിപാടിയുടെ ഭാഗമായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ പുതുതായി നിര്‍മിച്ച മേല്‍മുറി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഇന്ന് (ഡിസംബര്‍ 30) രാവിലെ 10 ന് റവന്യു-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാവും.  ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വാളേരി, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി സജിന ടീച്ചര്‍, ജില്ലാപഞ്ചായത്തംഗം ബഷീര്‍ രണ്ടത്താണി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ സുബൈര്‍, മാറാക്കര ഗ്രാമപഞ്ചായത്തംഗം സജിത, തിരൂര്‍ തഹസില്‍ദാര്‍ പി. ഉണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും.

date