Skip to main content

നിറമരുതൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ.രാജന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ പുതുതായി നിര്‍മിച്ച നിറമരുതൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിറമരുതൂര്‍ വില്ലേജ് പരിസരത്ത് ഇന്ന്(ഡിസംബര്‍ 30) രാവിലെ 11.30 ന്  കേരള റവന്യൂ -ഭവന നിര്‍മാണ വകുപ്പ് മന്ത്രി  കെ. രാജന്‍  നിര്‍വഹിക്കും.  കായിക, ഹജ്ജ്,  ഫിഷറീസ് വകുപ്പ് മന്ത്രി  വി. അബ്ദുറഹിമാന്‍ അധ്യക്ഷനാവും.  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരിക്കും.

മലപ്പുറം ജില്ലാ കലക്ടര്‍  വി.ആര്‍ പ്രേംകുമാര്‍, കേരള സ്റ്റേറ്റ് നിര്‍മിതി കേന്ദ്രം എഞ്ചിനീയര്‍ സതിദേവി, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മ, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോള്‍ കാവീട്ടില്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പ്രേമ, നാസര്‍ പോളാട്ട്, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഹസീന കെ, തിരൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍, തിരൂര്‍ തഹസില്‍ദാര്‍ പി.ഉണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും.

date