Skip to main content

പെരുവള്ളൂര്‍ വില്ലേജ് പട്ടയ മേള ഇന്ന് മന്ത്രി കെ.രാജന്‍ ഉദ്്ഘാടനം ചെയ്യും

പെരുവള്ളൂര്‍ വില്ലേജ് പട്ടയമേള ഇന്ന് (ഡിസംബര്‍ 30) രാവിലെ 8.30ന് കേരള റവന്യൂ -ഭവന നിര്‍മാണ വകുപ്പ് മന്ത്രി  കെ. രാജന്‍ നിര്‍വഹിക്കും.  പറമ്പില്‍പീടിക ജി.എല്‍.പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനാകും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷ പി.കെ റംല തുടങ്ങിയവര്‍ പങ്കെടുക്കും.
 

date