Skip to main content

ശുചിത്വശീലങ്ങള്‍ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയെടുക്കണം

ശുചിത്ര, പരിസ്ഥിത സൗഹാര്‍ദ്ദ ശീലങ്ങള്‍ കുട്ടിക്കാലം മുതല്‍ തന്നെ വളര്‍ത്തിയെടുക്കണമെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ മലപ്പുറത്തു സംഘടിപ്പിച്ച ശില്‍പശാല അഭിപ്രായപ്പെട്ടു. മലപ്പുറം ടൗണ്‍ ഹാളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും മലപ്പുറം നഗരസഭയും സംയുക്തമായി നടത്തുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായാണ് മാലിന്യ സംസ്‌കരണം, പ്രായോഗിക മാര്‍ഗങ്ങള്‍ എന്ന ശില്‍പശാല സംഘടിപ്പിച്ചത്.  ശുചിത്വ-പരിസ്ഥിത ശീലങ്ങള്‍ പാഠ്യപദ്ധതിയില്‍ കൂടുതല്‍ ഗൗരവമായി ഉള്‍പ്പെടുത്തണമെന്നും ശില്‍പശാല ആഹ്വാനം ചെയ്തു.
ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ ഒ ജ്യോതിഷ് ക്ലാസ് നയിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഇ പി സല്‍മ, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, കണ്ണൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ ബിജു കെ മാത്യു, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം വി പ്രജിത്ത്കുമാര്‍ സംസാരിച്ചു.
തപാല്‍ ബാങ്കിങ് പദ്ധതികളെ കുറിച്ചുള്ള ക്ലാസ് അസിസ്റ്റന്റ് പോസ്റ്റല്‍ സൂപ്രണ്ട് എ എസ്, ആയുര്‍വേദം നിത്യ ജീവിതത്തില്‍ എന്ന ക്ലാസ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഡോ. എംപി ശ്രീപ്രിയയും നയിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരായ എം സുരേഷ്‌കുമാര്‍, കെ ബാബുരാജന്‍ സംസാരിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ സംഗീത നാടക വിഭാഗം എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.

date