Skip to main content

ഭക്ഷ്യ സംസ്‌കരണ രീതികളില്‍ പ്രായോഗിക പരിശീലനം

വ്യവസായ വാണിജ്യ വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റും സംയുക്തമായി, സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷ്യ സംസ്‌കരണ രീതികളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റ്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ജനുവരി 18 മുതല്‍ 25 വരെയാണ് പരിശീലനം. കോഴ്‌സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് ടി ഉള്‍പ്പെടെ 1,770 /- രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കെ ഐ ഇ ഡിന്റെ വെബ്‌സൈറ്റായ www.kled.info ല്‍ ഓണ്‍ലൈനായി ജനുവരി 10ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സി ഇ ഒ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. തിരെഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0484 2532890, 2550322, 7012376994.

date