Skip to main content

ആറ്റിങ്ങല്‍ നഗരസഭയില്‍ 'ഒപ്പം' പദ്ധതിക്ക് തുടക്കം; നന്മ നിറഞ്ഞ പദ്ധതിയെന്ന് മന്ത്രി ജി. ആര്‍. അനില്‍

സാധാരണക്കാരും അതി ദരിദ്രരുമായ മനുഷ്യരുടെ ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന  'ഒപ്പം' പദ്ധതിക്ക് ആറ്റിങ്ങല്‍ നഗരസഭയില്‍ തുടക്കമായി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ഒ. എസ്. അംബിക എം. എല്‍. എ.  അധ്യക്ഷത വഹിച്ചു.
ലൈഫ് ഭവനപദ്ധതിയിലൂടെ 298 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിന്റെ  ആദ്യഗഡു വിതരണം, അതിദരിദ്രര്‍ക്കുള്ള ഭക്ഷണക്കിറ്റ് വിതരണം എന്നിവയ്ക്കും നഗരസഭ തുടക്കം കുറിച്ചു. നഗരസഭാ പ്രദേശത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 76 കുടുംബങ്ങളെ നേരത്തെ കണ്ടെത്തിയിരുന്നു. അവരെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുളള, സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഒപ്പം കൂടെയുണ്ട് കരുതലോടെ' എന്ന പരിപാടിക്കാണ് ആദ്യമായി നഗരസഭ തുടക്കം കുറിച്ചത് എന്ന സവിശേഷതയുമുണ്ട്. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി സ്വാഗതം ആശംസിച്ചു.

date