Skip to main content

ആസാദി കാ അമൃത് മഹോല്‍സവ് പ്രദര്‍ശന വേദിയില്‍ തിളങ്ങി പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികള്‍ തയ്യാറാക്കിയ ഉല്‍പന്നങ്ങള്‍

മലപ്പുറം ടൗണ്‍ ഹാളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും മലപ്പുറം നഗരസഭയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോല്‍സവ് പ്രദര്‍ശന വേദിയില്‍ പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികള്‍ തയ്യാറാക്കിയ ഉല്‍പന്നങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. വിവിധയിനം കുടകള്‍, എല്‍ഇഡി ബള്‍ബുകള്‍, സോപ്, പേപ്പര്‍ പേനകള്‍ തുടങ്ങിയവയാണ് പ്രധാനമായും സ്റ്റാളില്‍ ഉള്ളത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ആഭിമുഖ്യത്തിലാണ് പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികളുടെ ഉല്‍പന്നങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ച ശില്‍പശാലകളില്‍ പാലിയേറ്റീവ് പരിചരണത്തിലുള്ളവര്‍ നിര്‍മിച്ച പേനകള്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രപ്രദര്‍ശനം എന്നിവയാണ് ആസാദി കാ അമൃത് മഹോല്‍സവ് പ്രദര്‍ശന വേദിയില്‍ ഉള്ളത്.
 

date