Skip to main content

ഭിന്നശേഷി വാര്‍ഡുസഭയും സ്‌കോളര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു

പൊന്നാനി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷി പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പുതിയ വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള ഭിന്നശേഷി സ്പെഷ്യല്‍ വാര്‍ഡ് സഭയും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം പൊന്നാനി  പി.നന്ദകുമാര്‍ എം.എല്‍എ നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് വരുമാന ദായകമായ രീതിയില്‍ തൊഴില്‍ കേന്ദ്രം തുടങ്ങുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമന്ന് എം.എല്‍.എ പി.നന്ദകുമാര്‍ പറഞ്ഞു.
2022 - 23 വാര്‍ഷിക പദ്ധതി പ്രകാരം വ്യത്യസ്ത ഭിന്നശേഷികളുള്ള 317 പേര്‍ക്കാണ് നഗരസഭ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. നഗരസഭാ പരിധിയില്‍ താമസിക്കുന്ന വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷികാര്‍ക്കായി  75 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിതരണം ചെലവഴിക്കുന്നത്. തുടര്‍ന്ന് 2023 - 24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സ്പെഷ്യല്‍ വാര്‍ഡ് സഭയും സംഘടിപ്പിച്ചു. ഭിന്നശേഷികാര്‍ക്കായുള്ള പദ്ധതികള്‍ക്കായി പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിനായാണ് സ്പെഷ്യല്‍ വാര്‍ഡ് സഭ ചേര്‍ന്നത്. പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങള്‍ വാര്‍ഡ് സഭയില്‍ ഉയര്‍ന്നു വന്നു.

പെന്നാനി ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടിക്ക് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പല, വാര്‍ഡ് കൗണ്‍സിലര്‍ എ.അബ്ദുള്‍ സലാം, വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ എം.ആബിദ, ഷീനാസുദേശന്‍, മിനി ജയപ്രകാശ്, റീന പ്രകാശ്, രഞ്ജിനി, പി.വി അബ്ദുള്‍ ലത്തീഫ്, നസീമ എടക്കര കത്ത്, ബാത്തിഷ , നസീമ, കെ.ഗിരീഷ് കുമാര്‍, നഗരസഭാ സെക്രട്ടറി എസ്. സജിറൂന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date