Skip to main content

മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യതാ പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന 'എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം' എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ/യുജിസി/നെറ്റ്/ജെആര്‍ഫ്തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവുമുള്ളതും മുന്‍വര്‍ഷങ്ങളില്‍ മികച്ച റിസല്‍ട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: ജനുവരി 10.
 

date