Skip to main content

അയ്മനം ഫെസ്റ്റിൽ ഇന്ന് (ഡിസംബർ 29) മുകേഷും പ്രേംകുമാറും

 

-  സാംസ്‌ക്കാരിക സമ്മേളനം മുൻ എം.എൽ.എ. വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: അയ്മനം ഫെസ്്റ്റിനോടനുബന്ധിച്ച് ഇന്ന് (ഡിസംബർ 29) രാവിലെ 9.30ന് നടക്കുന്ന കർഷകസംഗമവും മികച്ച കർഷക ആദരിക്കലും എം. മുകേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അധ്യക്ഷത വഹിക്കും.

രാവിലെ 11 ന് അയ്മനം ഉൾപ്പെടുന്ന അപ്പർകുട്ടനാട്ടിലെ കാർഷിക മേഖലയുടെ സാധ്യതകളും പ്രശ്‌നങ്ങളും എന്ന വിഷയത്തിലെ സെമിനാറിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ് മുഖ്യാതിഥിയാകും. കുമരകം ആർ.എ.ആർ.എസ്. പ്രൊഫ. വി. എസ്. ദേവി, കൃഷി ഓഫീസർ ജോസ്‌നാ മോൾ കുര്യൻ, പാടശേഖര സെക്രട്ടറിമാർ, കർഷക പ്രതിനിധികൾ മര്യാത്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ നായർ  എന്നിവർ പങ്കെടുക്കും.    
ഉച്ചയ്ക്ക് 2.30ന് അയ്മനത്തിന്റെ വികസന സാധ്യതകൾ സംബന്ധിച്ച സെമിനാർ ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പിന്നൽ തിരുവാതിര, കളരിപയറ്റ് എന്നിവ നടക്കും.  
വൈകിട്ട് അഞ്ചിന് സാംസ്‌ക്കാരിക സമ്മേളനം മുൻ എം.എൽ.എ. വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. പരസ്പരം മാസിക എഡിറ്റർ ഔസേഫ് ചിറ്റക്കാട്ട് അധ്യക്ഷത വഹിക്കും.  ചലച്ചിത്ര താരവും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ മുഖ്യാഥിതിയാകും. ചടങ്ങിൽ സിനിമാസംവിധായകൻ ജയരാജ്, മാടവന ബാലകൃഷ്ണപിള്ള, മാതംഗി സത്യമൂർത്തി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഡോ. പി. ആർ. കുമാർ, അയ്മനം ജോൺ, ആർ. ഉണ്ണി, ഇന്ദു വി.എസ്, കലാമണ്ഡലം മുരളീകൃഷ്ണൻ, ജിജോ ഗോപി കരീമഠം, ബെന്നി പൊന്നാരം, അജി ജോസ്, എസ.് ശ്രീകാന്ത് അയ്മനം എന്നിവരെ ആദരിക്കും. വൈകിട്ട് ഏഴിന് നാടൻപാട്ട് 'പട'.

(കെ.ഐ.ഒ.പി.ആർ 3246/2022 )

date