Skip to main content

ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഇന്ന് (വ്യാഴാഴ്ച ഡിസംബർ 29) ചങ്ങനാശേരിയിൽ

 

കോട്ടയം: ആശ്രമങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് നൽകുന്ന മുൻഗണനേതര (സ്ഥാപനം) വിഭാഗം റേഷൻ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ ഇന്ന്(വ്യാഴാഴ്ച ഡിസംബർ 29) ചങ്ങനാശേരി കുരിശുംമൂട് വെരുച്ചിറ ശാന്തിസദൻ കോൺവെന്റ് സന്ദർശിക്കും. ആരോഗ്യപ്രശ്‌നങ്ങൾ മൂലം റേഷൻ കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്ത അന്തേവാസികൾക്ക് നേരിട്ട് റേഷൻ നൽകുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

(കെ.ഐ.ഒ.പി.ആർ 3245/2022 )

date