Skip to main content

മാലിന്യസംസ്‌ക്കരണം; ബോധവത്കരണവും പരിശീലനവും

 

കോട്ടയം: 'നവകേരളം വിദ്യാർഥികളിലൂടെ' കാമ്പയിന്റെ ഭാഗമായി  മാലിന്യസംസ്‌ക്കരണ ബോധവത്കരണ ക്ലാസും പാഴ്വസ്തുക്കൾ പുനരുപയോഗിച്ചുള്ള ഉത്പന്നനിർമാണവും സംഘടിപ്പിച്ചു. കാണക്കാരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, തലയോലപ്പറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സ്പെഷൽ ക്യാമ്പ് കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടയം നവകേരളം കർമ്മ പദ്ധതി-2 റിസോഴ്സ്പേഴ്സന്മാർ, ഇന്റേൺ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. 100 എൻ.എസ്.എസ് വോളന്റിയർമാർക്ക് ബയോബിൻ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കരകൗശല വസ്തുകളുടെ നിർമാണം, തുണികൊണ്ടുള്ള ചവിട്ടി, പേപ്പർ, പേന തുടങ്ങിയവയുടെ നിർമാണ പരിശീലനം നൽകി. വിദ്യാർഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം ലഭിച്ച ഉത്പന്നങ്ങളുടെ നിർമാണത്തിൽ പങ്കാളികളാക്കി.

(കെ.ഐ.ഒ.പി.ആർ 3244/2022 )

date