Skip to main content

വെള്ളപ്പൊക്ക നിവാരണം: കുട്ടനാടിന് 6.94 കോടി രൂപ അനുവദിച്ചു

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തില്‍ വെള്ളപ്പൊക്കം തടയുന്നതിന് ആദ്യഘട്ടമായി 6.94 കോടി രൂപ അനുവദിച്ചതായി തോമസ് കെ. തോമസ് എം.എല്‍.എ. അറിയിച്ചു.

ഒമ്പത് പ്രവൃത്തികളാണ് നടത്തുന്നത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ജലവിഭവ വകുപ്പിന്റെ മേല്‍ നോട്ടത്തിലാണ് ഇവ പൂര്‍ത്തിയാക്കുക. 

വെള്ളപ്പൊക്ക നിയന്ത്രിക്കാനായി കുട്ടനാട്ടിലെ മുഴുവന്‍ തോടുകളെയും പുഴകളെയും ഉള്‍പ്പെടുത്തി നടത്തിയ ഹൈഡ്രോഗ്രാഫിക് പഠനത്തിന്റെ അടിസ്ഥാനത്തില്‍ ജലാശയങ്ങളുടെ ആഴം കൂട്ടി നീരൊഴുക്ക് വര്‍ധിപ്പിക്കും. ഇതിലൂടെ ലഭ്യമാകുന്ന എക്കല്‍ ഉപയോഗിച്ച് പാടശേഖരങ്ങളുടെ പുറംബണ്ട് സംരക്ഷണത്തിന് വിനിയോഗിക്കുന്നതിനുമായി 55 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണയിലാണെന്നും എം.എല്‍.എ. അറിയിച്ചു. 

ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജലവിഭവ മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കിയതായും എം.എല്‍.എ. പറഞ്ഞു. വിശദമായ പദ്ധതി രേഖകളുടെ അടിസ്ഥാനത്തിലാകും പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുക. ജലാശയങ്ങളുടെ ആഴം കൂട്ടി നീരൊഴുക്ക് വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് പ്രഥമ പരിഗണനയെന്നും എം.എല്‍.എ. പറഞ്ഞു.

date