Skip to main content

സൗജന്യ തിമിര നിര്‍ണയ ക്യാമ്പ്

ആലപ്പുഴ: ജില്ല അന്ധത നിവാരണ സൊസൈറ്റിയും സഞ്ചരിക്കുന്ന നേത്ര വിഭാഗവും ആര്‍.എച്ച്.ടി.സി. ചെട്ടികാടും മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സൗജന്യ തിമിര രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. സര്‍വ്വോദയപുരം കയര്‍ സൊസൈറ്റി ഹാളില്‍ നടന്ന ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു. 

ക്യാമ്പില്‍ 120 പേരെ പരിശോധിച്ചതില്‍ 40 തിമിര രോഗികളെ കണ്ടെത്തുകയും 58 പേര്‍ക്ക് കണ്ണടകള്‍ക്ക് കുറിക്കുകയും ചെയ്തു. 

ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുമോള്‍ ഷാജി, മരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സജി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജെ. ഇമ്മാനുവല്‍, പഞ്ചായത്ത് അംഗം രാജി മോള്‍ ശിവദാസ്, എ.എം.ഒ. ഡോ. എല്‍.കെ. ഗായത്രി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. ഹരിലാല്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടത്തു.
 

date