Skip to main content

കായംകുളം ബോയ്‌സ് സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം 

 

ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം 13.01.2023 വൈകിട്ട് അഞ്ച് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. യു.പ്രതിഭ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും 5.25 കോടി രൂപയും യു. പ്രതിഭ എം.എല്‍.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 1.82 കോടി രൂപയും വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. 

വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി എട്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയിട്ടുള്ളത്. 100 വര്‍ഷത്തിലധികം പഴക്കമുള്ള ഹൈസ്‌കൂളിലെ പൈതൃക കെട്ടിടങ്ങള്‍ 50 ലക്ഷം രൂപ വിനിയോഗിച്ച് പുനരുദ്ധരിച്ചു. 6071 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ബാല്‍ക്കണിയോട് കൂടിയ ആഡിറ്റോറിയം, ജില്ലയിലെ ആദ്യത്തെ ഹൈടെക് ലാബ് എന്നിവ സ്‌കൂളില്‍ സജ്ജമാക്കിയിട്ടുണ്ട്. 20 ക്ലാസ് മുറികള്‍, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ഡൈനിങ് ഹാള്‍, അടുക്കള, ലാബുകള്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമ മുറി, ഭിന്നശേഷികാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ്, സ്റ്റാഫ് റൂം എന്നിവയും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്

ചടങ്ങില്‍ നഗരസഭ അധ്യക്ഷ പി. ശശികല, വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില അനിമോന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. കേശുനാഥ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ഹബീബ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ.് സുല്‍ഫിക്കര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. പുഷ്പദാസ്, പി.ടി.എ. പ്രസിഡന്റ് എം.ജെ. നിസാര്‍, പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഘടന, പ്രസിഡന്റ് എന്‍. സുകുമാരപിള്ള പ്രിന്‍സിപ്പാള്‍ സുനില്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date