Skip to main content

കിക്മയിൽ എം.ബി.എ പ്രോഗ്രാം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2023-25 ബാച്ചിലേക്ക് അപേക്ഷ  ക്ഷണിച്ചു. ജനുവരി 31 വരെ  ഓൺലൈനായോനേരിട്ടോ അപേക്ഷിക്കാം.

        കേരള സർവകലാശാലയുടെയുംഎ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്മാർക്കറ്റിംഗ്ഹ്യൂമൻ റിസോഴ്‌സ്സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പുംഎസ്.സി./എസ്.ടി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സർക്കാർ  യൂണിവേഴ്‌സിറ്റി  നിബന്ധനകൾക്ക്   വിധേയമായി  ഫീസ് ആനുകൂല്യം ലഭിക്കും.

        അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്:  8547618290/8281743442, www.kicma.ac.in.

പി.എൻ.എക്സ്. 181/2023

date