Skip to main content

യോഗസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജനുവരി 31 വരെ അപേക്ഷിക്കാം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്  ജനുവരിയില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലുമാണ് പഠന പരിപാടി. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്കുള്ള അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ :0471 2 325 101, 8281 114 464.https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.

 

പത്തനംതിട്ട ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: ശ്രീ വിശുദ്ധി യോഗ വിജ്ഞാന കേന്ദ്രം, പത്തനംതിട്ട: 9447 432 066, പൈതൃക് സ്‌കൂള്‍ ഓഫ് യോഗ, തിരുവല്ല: 8606 031 784, ഗ്രിഗോറിയന്‍ റിസോഴ്സ് സെന്റര്‍, കൈപ്പട്ടൂര്‍: 9447 500 091.

date