Skip to main content

ഹരിത കർമ്മ സേനാംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു

 

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലെ 32 ഹരിത കർമ്മസേനാംഗങ്ങൾക്കാണ് രണ്ട് യൂണിഫോം, റെയിൻകോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ വിതരണം ചെയ്തത്. പഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ റ്റൈഡ് ഫണ്ടിൽ നിന്നുള്ള (ശുചിത്വ മേഖലക്കുള്ള ഫണ്ട് ) 80,000 രൂപ വിനിയോഗിച്ചാണ് യൂണിഫോം വിതരണം ചെയ്തത്.
  പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.ബി പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷരായ ജിൻസി എലിസബത്ത്, കെ.എസ് സുമേഷ്, ശാന്തമ്മ രമേശൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ. ബി സ്മിത,  കെ. വി സുകുമാരി, പൗളി ജോർജ്,  സുനിത കുമാരി, സ്റ്റീഫൻ പാറാവേലി, എൻ. വി ടോമി, ജയ്സൺ കുര്യൻ, ഷീജ സജി, സി. എൻ മനോഹരൻ, രശ്മി വിനോദ്, അർച്ചന കാപ്പിൽ, ലൈസാമ്മ മുല്ലക്കര, ജാൻസി സണ്ണി, നോബി മുണ്ടക്കൽ, സെക്രട്ടറി പി.ടി ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ബാബുലാൽ, വി.ഇ.ഒ  ഇ.ആർ ഷീജ, സി.ഡി.എസ് ചെയർപേഴ്സൺ സജിത അനീഷ് എന്നിവർ പങ്കെടുത്തു.

date