Skip to main content

പാറപ്പള്ളി കൊയ്ത്തുത്സവം ഉദ്ഘാടനം ഇന്ന്

 

കോട്ടയം: മീനച്ചിൽ ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഇന്ന് (ജനുവരി 12) ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പാറപ്പള്ളി പാടശേഖരത്ത് നടക്കുന്ന  കൊയ്ത്തുത്സവത്തിൽ മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യാതിഥി ആവും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, വൈസ് പ്രസിഡന്റ് ഷേർളി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബു പൂവേലിൽ, ജോസ് ചെമ്പകശ്ശേരിൽ,
പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
 മൂന്നു പതിറ്റാണ്ടായി തരിശ് കിടന്നിരുന്ന മീനച്ചിൽ പഞ്ചായത്ത് ഒന്നാം വാർഡിലെ  പാറപ്പള്ളി പാടശേഖരത്തിലെ 10 ഏക്കറിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്. ഉമ ഇനത്തിൽ പെട്ട നെൽ വിത്താണ് വിതച്ചത്. ആറുപേരുടെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിന് നൽകിയാണ് കൃഷിയിറക്കിയത്.

(കെ.ഐ.ഒ. പി. ആർ. 96/2023)

date