Skip to main content

തീയതി നീട്ടി

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷാ തീയതി ജനുവരി 31 വരെ നീട്ടി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ആറുമാസവും ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. യോഗ്യത എസ്.എസ്.എല്‍.സി/പ്ലസ് ടു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ ചിറ്റൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് തെറാപ്പീസ് സ്റ്റഡി സെന്ററുമായി ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9074272532, 7559954410

date