Skip to main content

വിധവ പുനരധിവാസ പദ്ധതി - സെമിനാര്‍ സംഘടിപ്പിക്കുന്നു

 

ജില്ലയിലെ പ്ലസ് ടു, തത്തുല്യ യോഗ്യതയുള്ള 45 വയസ്സില്‍ താഴെ പ്രായമുള്ള വിധവകള്‍ക്ക് പ്രാപ്തരാക്കുന്നതിനും സംരംഭം തുടങ്ങാന്‍ സഹായിക്കുന്നതിനുമായി തൊഴില്‍ നേടുന്നതിന് പ്രാപ്തമാക്കുന്നതിനും ജില്ലാ പഞ്ചായത്ത്, ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേന നടപ്പിലാക്കുന്ന 'അപരാജിത' പദ്ധതിയുമായി ബന്ധപ്പെട്ട് സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. കേരള ഡെവലപ്പ്‌മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്‌ക്) അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ജില്ലാ വ്യവസായ വികസന ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി 16 ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 17 ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 18 ന്  ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 19 ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ സെമിനാര്‍ നടക്കും. യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് സെമിനാറില്‍ പങ്കെടുക്കാമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.

date